ഡി സോൺ സംഘർഷം: പത്തോളം എസ് എഫ് ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസ്
മാള: മാളയിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിസോൺ കലോത്സവ സംഘർഷവുമായി ബന്ധപ്പെട്ട് പത്തോളം എസ് എഫ് ഐ പ്രവർത്തകർക്കെതിരെ മാള പോലീസ് കേസെടുത്തു. കെ എസ് യു പ്രവർത്തകനെ ആക്രമിച്ച കേസിലും പെൺകുട്ടികളെ അസഭ്യം പറഞ്ഞതിലുമാണ് എസ് എഫ് ഐ പ്രവർത്തകരായ പത്ത് പേർക്കെതിരെ കേസെടുത്തിരിക്കുന്നത്.കെ എസ് യു നേതാവ് ഷാജിയുടെ പരാതിയിലാണ് കേസ്. മാളയിൽ നടന്ന ഡിസോൺ കലോത്സവത്തിനിടെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചെയർ പേഴ്‌സൺ നിത ഫാത്തിമ ഉൾപ്പെടെയുള്ളവരെ ആക്രമിക്കാൻ ശ്രമിക്കുന്നത് തടയുന്നതിനുമായി എത്തിയ ഷാജിയെ കമ്പി വടി കൊണ്ട് മാരകമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പരാതി . പരാതിയുടെ അടിസ്ഥാനത്തിൽ എസ് എഫ് ഐ പ്രവർത്തകരായ ആഷിഷ്, റിസ്വാൻ, മഹേഷ്, അഷ്‌റഫ്, അതുൽ, അഭിനന്ദ്, ഫൈഡ്രൽ കാസ്ട്രോ, അനുഷിക്, അനിരുദ്ധ്, വൈശാഖ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
Leave A Comment