പ്രാദേശികം

വെറ്ററൻസ് അതിലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നാഷണൽ മീറ്റിൽ ഇടം നേടിയ ഷമീർ മേത്തറെ ആദരിച്ചു

ചാലക്കുടി: വെറ്ററൻസ് അതിലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (VAFI ) ജില്ലാ മീറ്റിൽ ഷോട്ട് പുട്ട്, ജാവലിൻ ത്രോ, ഡിസ്കസ് ത്രോ ഇനങ്ങളിൽ ഗോൾഡ് മെഡലും, സംസ്ഥാന മീറ്റിൽ ഡിസ്കസ് ത്രോ, 5000 മീറ്റർ വാക്കിങ്, 4*400 റിലേ സിൽവർ മെഡലും, ജാവലിൻ ത്രോയിൽ ബ്രോൺസ് നേടി നാഷണൽ മീറ്റിനു ഇടം നേടിയ ചാലക്കുടി ബ്ലോക്ക്‌ ഫാർമേഴ്‌സ് പ്രൊഡ്യൂസിങ് മാർക്കറ്റിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്‌ ഷമീർ മേത്തറെ ചാലക്കുടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വേണു കണ്ടരുമഠത്തിൽ പൊന്നാട അണിയിച്ചു ആദരിച്ചു. 

മുൻ ബ്ലോക്ക്‌ പഞ്ചായത്തു പ്രസിഡന്റും, ബ്ലോക്ക്‌ മെമ്പർ മായ ലീന ഡേവിസ് മെമ്മന്റോ നൽകി. വിൻസെന്റ് പുല്ലോകാരൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്റ്റ് ബോർഡ്‌ അംഗങ്ങളായ ഫ്രാൻസിസ് ഒ ജെ, ഷാന്റി ജോസഫ്, ഗോപി ടിഎം, ഗ്രേസി ഡേവിസ്, ആന്റോ പുതുശ്ശേരി എന്നിവർ സംസാരിച്ചു.

Leave A Comment