പ്രാദേശികം

ഫയർ ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

ഇരിങ്ങാലക്കുട: ഫുഡ് ബോൾ കളിക്കുന്നതിനിടെ ഫയർ & റെസ്ക്യൂ ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു. ഇരിങ്ങാലക്കുട ഫയർ സ്റ്റേഷനിലെ ഫയർ & റെസ്ക്യൂ ഓഫീസർ കയ്പമംഗലം സ്വദേശി കെവിൻ രാജ് കെ.ബി (33 ) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഫയർ സ്റ്റേഷനിലെ ഫുട്ബോൾ കോർട്ടിൽ വച്ചാണ് സംഭവം.  

കളിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞ് വീഴുകയും ഉടൻ തന്നെ   പ്രാഥമീക ശുശ്രൂഷ നൽകിയ ശേഷം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave A Comment