വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ ബീവറേജ് ഔട്ലെറ്റ് അനുവദിക്കരുത്... മഹിളാ കോൺഗ്രസ്
ഇരിങ്ങാലക്കുട: സർക്കാരിന്റെ മദ്യ നയത്തിന്റെ ഭാഗമായി പുതിയ ഔട്ട് ലെറ്റുകൾ തുറക്കുന്നതിൽ, വെള്ളാങ്ങല്ലൂർ പ്രദേശത്തെ ഒഴിവാക്കണം എന്നാവശ്യപ്പെട്ടു, മഹിള കോൺഗ്രസ്, കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി, പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി. യോഗം മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഷ സോമൻ ഉദ്ഘാടനം ചെയ്തു. മാവേലി സ്റ്റോറുകളിൽ വീട്ടു സാധങ്ങൾക്കു പകരം, പഞ്ചായത്ത് തോറും മദ്യം ഒഴുക്കുവാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ജനവാസ മേഖലയിൽ, സ്ത്രീ സുരക്ഷ മുൻ നിർത്തി, ഔട്ട് ലെറ്റുകൾ തുറക്കരുതെന്നും യോഗം ആവശ്യപെട്ടു.
ബ്ലോക്ക് പ്രസിഡന്റ് മായ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് നിർമല മുഖ്യ പ്രഭാഷണം നടത്തി.മല്ലിക ആനന്ദൻ, ജെബി അലിയാർ, ജോളി ദിൽഷൻ, നസീമ നാസർ, സുലേഖ, ഖദീജ അലവി, ജാസ്മിൻ ജോയ്, അൻസിറ,കമാൽ കാട്ടകത്തു,ചന്ദ്രൻ. എ,സജീവ്. ഇ. വി, അയൂബ് കരുപടന്ന, മുസമ്മിൽ, നദീർ, ജോപ്പി, രാമദാസ്. എ ആർ, ഹരി കുറ്റിപറമ്പിൽ,സലിം അറക്കൽ,സജീവൻ. കെ. എൻ, മോഹൻദാസ്. വി, ബഷീർ. എം. എഛ്,സക്കിർ ഹുസൈൻ, പ്രശോബ് അശോകൻ എന്നിവർ പ്രസംഗിച്ചു.
Leave A Comment