പ്രാദേശികം

കൊടുങ്ങല്ലൂരിൽ കടലിൽ തലയില്ലാത്ത പുരുഷൻ്റെ മൃതദേഹം കണ്ടെത്തി

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ കടലിൽ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. പുത്തൻപള്ളിക്ക് പടിഞ്ഞാറ് കടലിൽ ഇന്ന് രാവിലെയാണ് പുരുഷൻ്റെ ജഡം കണ്ടെത്തിയത്.

മൃതദേഹത്തിൻ്റെ കൈത്തണ്ടയിൽ പച്ചകുത്തിയ അടയാളം ഉണ്ട്.
വൈകീട്ട് കരയിലെത്തിച്ച മൃതദേഹം
കൊടുങ്ങല്ലൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Leave A Comment