പ്രാദേശികം

അഷ്ടമിച്ചിറയിൽ റിങ്ങ് താഴ്ത്തുന്നതിനിടെ കിണറ്റിൽ വീണു കോൺട്രാക്ടർക്ക് ദാരുണാന്ത്യം

മാള : അഷ്ടമിച്ചിറയിൽ റിങ്ങ് താഴ്ത്തുന്നതിനിടെ കിണറ്റിൽ വീണു കോൺട്രാക്ടർ മരിച്ചു. കൊറ്റനല്ലൂർ സ്വദേശിയായ പാറേക്കാടൻ വീട്ടിൽ പോളി റപ്പായി ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഏകദേശം രണ്ടു മണിയോടുകൂടിയാണ് സംഭവം നടന്നത്. കിണറിൽ റിങ്ങ് താഴ്ത്തുന്നതിന് ഒരു തൊഴിലാളി കുറവുള്ളതിനാൽ പോളി കിണറ്റിലേക്ക് ഇറങ്ങുകയായിരുന്നു. 

അവസാന റിങ്ങിൽ കോൺക്രീറ്റ് നിറയ്ക്കുന്നതിനിടെ കോൺക്രീറ്റ് നിറയ്ക്കുന്ന മോൾഡിൽ തലയിടിച്ച് വെള്ളത്തിലേക്ക് വീഴുകയായിരുന്നു.  

പോസ്റ്റുമോർട്ടം ചെയ്തതിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ. മാള ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്

Leave A Comment