പ്രാദേശികം

മാളയിൽ വാഹനാപകടത്തിൽ മധ്യവയസ്കൻ മരിച്ചു

മാള: അപകടത്തിൽ പരിക്കേറ്റയാൾ  മരിച്ചു. മാള കനകക്കുന്ന് ആലങ്ങാട്ടുകാരൻ ഉമറിന്റെ മകൻ നസീർ (57) ആണ് മരിച്ചത്.

മാള - കൊടകര റോഡിൽ വടമയിൽ വെച്ച് ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. ചാലക്കുടിയിലേക്ക് പോവുകയായിരുന്ന നസീറിന്റെ ബൈക്കും എതിർ ദിശയിൽ നിന്നെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. യാത്രികന് കാലിനും കൈകും പരിക്കേറ്റിരുന്നു.

അപകടം നടന്ന ഉടൻ നാട്ടുകാർ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എക്സ് റേ എടുത്തശേഷം
ഇവിടെ നിന്നും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക് പോകുന്നതിന് ആംബുലൻസിൽ കയറ്റിയ ഉടനെ അസ്വസ്ഥത പ്രകടിപ്പിക്കുകയും പുറത്തിറകുകയും ചെയ്തു.ആശുപത്രിയിൽ തിരിച്ച് പ്രവേശിപ്പിച്ച് അല്പസമയത്തിനുശേഷം മരിക്കുകയും ആയിരുന്നു. മരണകാരണം അറിവായിട്ടില്ല. മാളയിൽ ഫാൻസി സ്റ്റോഴ്സ് ഉടമയാണ്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ബുധനാഴ്ച പോസ്റ്റ്മോർട്ടത്തി നുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.ഭാര്യ:അജീന(മാമ്പ്ര). മക്കൾ:ആസിഫ് (ഖത്തർ), സുമയ്യ. മരുമക്കൾ:നിസാർ, ഫർഹ.ഖബറടക്കം: ബുധനാഴ്ച മാളജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

 

Leave A Comment