റോഡ് മുറിച്ച് കടക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളി കാറിടിച്ച് മരിച്ചു
ചാലക്കുടി: റോഡ് മുറിച്ച് കടക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളി കാറിടിച്ച് മരിച്ചു. പോട്ട തോട്ടേപറമ്പില്‍ കുഞ്ഞുമാണി ഭാര്യ സരോജിനി(78)ആണ് മരിച്ചത്. തിങ്കള്‍ രാവിലെ 8.15 പോട്ട സുന്ദരികവലയില്‍ വച്ചായിരുന്നു അപകടം.
തൊഴിലുറപ്പിന് പോകുന്നതിനിടെ ദേശീയപാത മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ചേര്‍ത്തലയില്‍ നിന്നും പാലക്കാടേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്.
Leave A Comment