പ്രാദേശികം

തെരുവുനായകള്‍ക്ക് ഭക്ഷണം നൽകുന്നതിനിടെ നടിക്ക് കടിയേറ്റു

ഭരതന്നൂർ:  തെരുവുനായകള്‍ക്ക് ഭക്ഷണം എത്തിച്ചുനല്‍കിവന്നിരുന്ന സീരിയല്‍ നടിക്ക് ആഹാരം നല്‍കുന്നതിനിടയില്‍ കടിയേറ്റു. സീരിയല്‍ നടിയും ആകാശവാണി ആര്‍ട്ടിസ്റ്റുമായിരുന്ന ഭരതന്നൂര്‍ കൊച്ചുവയല്‍ വാണിഭശ്ശേരിവീട്ടില്‍ ഭരതന്നൂര്‍ ശാന്ത (64)യെയാണ് നായ കടിച്ചത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.

തെരുവിലയുന്ന നായകള്‍ക്ക് ശാന്ത വീട്ടില്‍ ഭക്ഷണം പാകംചെയ്ത് ജങ്ഷനില്‍ കൊണ്ടുവന്ന് കൊടുക്കാറുണ്ട്. ബുധനാഴ്ച ഭക്ഷണം കൊടുക്കുന്നതിനിടയിലാണ് ഒരു പട്ടി കടിച്ചത്. വലതുകൈക്ക് പരിക്കേറ്റ ശാന്തയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. കടിച്ചത് പേപ്പട്ടിയാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.

Leave A Comment