അഗ്‌നിശർമൻ നമ്പൂതിരിയെ അനുസ്മരിച്ചു
ഇരിങ്ങാലക്കുട : ദീർഘകാലം ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബ് പ്രസിഡന്റായിരുന്ന എ. അഗ്‌നിശർമൻ നമ്പൂതിരിയെ അനുസ്മരിച്ച് വിവിധ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ യോഗം നടത്തി. കഥകളി ക്ലബ്ബ് ‘ശാന്തം’ നടനവേദിയിൽ നടന്ന സമ്മേളനത്തിൽ വേണു ജി അധ്യക്ഷനായി.
കഥകളി ക്ലബ്ബ് പ്രസിഡന്റ് അനിയൻ, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ, അമ്മന്നൂർ ഗുരുകുലം പ്രസിഡന്റ് കുട്ടൻ ചാക്യാർ, ഡോ. സദനം കൃഷ്ണൻകുട്ടി, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, വി.എൻ. കൃഷ്ണൻകുട്ടി തുടങ്ങി നിരവധിപേർ അനുസ്മരിച്ചു.
Leave A Comment