കുന്നുകരയിൽ പരാതികൾ പരിഹരിക്കാൻ പബ്ലിക് സ്ക്വയർ
കുന്നുകര : പൊതുജനങ്ങളുടെ വിവിധ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രി പി. രാജിവിന്‍റെ നേതൃത്വത്തിൽ പബ്ലിക് സ്ക്വയർ നടത്തി. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽനടന്ന പരാതി അദാലത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. പൊതുജനങ്ങളുടെ പരാതികൾ മന്ത്രി നേരിട്ടുവാങ്ങി പരിശോധിച്ച് വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് അടിയന്തരനടപടിക്ക് നിർദേശം നൽകി.
പഞ്ചായത്ത്, വില്ലേജ്, കൃഷി, ആരോഗ്യവിഭാഗം വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. എഴുപതോളം പേരാണ് പരാതികളുമായി എത്തിയത്. ഉദ്യോഗസ്ഥർ എത്താത്ത വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെട്ട് പരിഹാരത്തിന് നിർദേശം നൽകി. പഞ്ചായത്ത് പ്രസിഡൻറ് സൈന ബാബു, വൈസ് പ്രസിഡൻറ് എം.എ. അബ്ദുൽ ജബ്ബാർ, സി.എം. വർഗീസ്, ഷിബി പുതുശ്ശേരി, സി.കെ. കാസിം, യദു കൃഷ്ണൻ, പി.വി. ഉണ്ണികൃഷ്ണൻ, വി.ബി. ഷെഫീഖ്, ബീന ജോസ്, രമ്യ സുനിൽ, സുധാ വിജയൻ, എ.ബി. മനോഹരൻ, സെക്രട്ടറി അഫ്സൽരാജ്, എൽ.എസ്.ജി.ഡി എ.ഇ. കൃഷ്ണകുമാർ, കൃഷി ഓഫീസർ സാബിറാ ബീവി, വില്ലേജ് ഓഫീസർ ജയ, രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.
Leave A Comment