മുനിപ്പാറയിൽ തീരം കയ്യേറിയുള്ള അനധികൃത നിർമ്മാണം സിപിഐ പ്രവർത്തകർ തകർത്തു
ചാലക്കുടി : പരിയാരം പഞ്ചായത്തിലെ മുനിപ്പാറയിൽ സ്വകാര്യ വ്യക്തി പുഴ തീരം കയ്യേറി ഉണ്ടാക്കിയ അനധികൃത നിർമാണങ്ങൾ സി.പി ഐ മുനിപ്പാറ ബ്രാഞ്ചിന്റ നേതൃത്വത്തിൽ തകർത്തു. രാവിലെ പ്രകടനമായെത്തിയ
പ്രവർത്തകർ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി എം.എച്ച് റഷീദിന്റ നേതൃത്വത്വത്തിലാണ് പുഴ തീരം കയ്യേറി നിർമിച്ച മതിൽ
പൂർണമായും തകർത്തത്.
കഴിഞ്ഞ ദിവസങ്ങളിൽ അനധികൃത നിർമാണങ്ങൾ തടയണമെന്നാവശ്യ പെട്ട് സി.പി.ഐ പരിയാരം ലോക്കൽ കമ്മിറ്റി വില്ലേജ് ഓഫീസർക്കും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയിരുന്നു. ഇത് പ്രകാരം വില്ലേജ് ഓഫീസിൽ നിന്നും,
പഞ്ചായത്തിൽ നിന്നും സ്റ്റോപ് മെമ്മോ നൽകിയിരുന്നു. സ്ഥല ഉടമ ഗുണ്ടാ സഹായത്തോടെ നിർമാണ പ്രവർത്തനങ്ങൾ തുടർന്നുപോരുകയായിരുന്നുവെന്ന് സി.പിഐ പ്രവർത്തകർ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ചാണ്അനധികൃത നിർമാണങ്ങൾ പൂർണമായും ഇടിച്ചു നിരത്തിയത്.
എ.ഐ.വൈ.എഫ് പഞ്ചായത്ത് പ്രസിഡന്റ് മെൽസൻ ആന്റണി . അസി. സെക്രട്ടറി കണ്ണൻ മാരേക്കാടൻ, ഷൈലജ് ടി.എം, ബിബിൻ ജോയ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
Leave A Comment