പ്രതീക്ഷ നിറച്ച മെഗാ ജോബ് ഫെയറിന് വൻ സ്വീകാര്യത
അന്നമനട: പ്രതീക്ഷ നിറച്ച് ഓടിയെത്തിയ ഉദ്യോഗാർഥികൾക്ക് മുന്നിൽ വാനോളം തൊഴിലവസരങ്ങൾ തുറന്നിട്ട അന്നമനട പഞ്ചായത്തിന്റെ മെഗാ ജോബ് ഫെയറിന് വൻ സ്വീകാര്യത. പ്രതീക്ഷ -2022 എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട ജോബ് ഫെയറിൽ 1631 പേര് രജിസ്റ്റർ ചെയ്തു. 32 ഓളം സ്വകാര്യ കമ്പനികളാണ് ഉദ്യോഗാർഥികൾക്ക് തൊഴിലവസരങ്ങൾക്കുള്ള വാതിലുകൾ തുറന്നിട്ടത്.
പഞ്ചായത്തിന്റെ മെഗാ ജോബ് ഫെയറില്‍ പങ്കെടുത്ത 1631ൽ നിന്ന് യോഗ്യരായ 540 പേരുടെ പട്ടിക ക്രോഡീകരിക്കുകയും 346പേർക്ക് നോട്ടിസ് നൽകുകയും ചെയ്തു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ തൊഴിൽ ദാന പരിപാടി മഹാവിജയമായയെന്ന് സംഘാടകർ അവകാശപ്പെട്ടു.
അന്നമനട പഞ്ചായത്തും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും തൃശൂർ എംപ്ലോയ്ബിലിറ്റി സെന്ററും സംയുക്തമായാണ് ജോബ് ഫെയർ സംഘടിപ്പിച്ചത്. രാവിലെ നടന്ന ജോബ് ഫെയർ ഉദ്ഘാടനം വി ആർ സുനിൽകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് അധ്യക്ഷനായിരുന്നു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ, വൈസ് പ്രസിഡന്റ് ഒ സി രവി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടെസ്സി ടൈറ്റസ് മറ്റു ത്രിതല പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Leave A Comment