അന്നമനടയിൽ ചുഴലിക്കാറ്റ് : വ്യാപക നാശനഷ്ടം
അന്നമനട: അന്നമനടയിൽ വെളുപ്പിന് വീശിയ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ട്ടം. അന്നമനട പാലിശേരി, എരയാകുടി, പൂവ്വത്തുശേരി മേഖലയിലാണ് വെളുപ്പിന് അഞ്ചേകാലോടെ ചുഴലിക്കാറ്റ് വീശിയടിച്ചത്. കാറ്റിൽ മരങ്ങൾ കടപ്പുഴകി. ഒരു വീടിന്റെ മേൽക്കൂര പറന്നു, വൈദ്യുതി ബന്ധം തകരാറിലായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളും വില്ലേജ് അധികൃതരും സ്ഥലത്തു എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
Leave A Comment