പ്രാദേശികം

പുത്തൻവേലിക്കരയിൽ ശുചീകരണ പ്രവർത്തനം തുടങ്ങി, ഡി വൈ എഫ് ഐ അംഗൻവാടികൾ ശുചീകരിച്ചു

പറവൂർ : ചാലക്കുടി പുഴയിൽ വെള്ളം ഉയർന്നതിനേത്തുടർന്ന് വീടുകളിലും മറ്റും വെള്ളം കയറിയ പുത്തൻവേലിക്കര പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി. ജലവിതാനം കുറഞ്ഞെങ്കിലും താഴ്ന്നപ്രദേശമായ തെനപ്പുറത്ത് പറമ്പുകളിൽ കെട്ടിനിൽക്കുന്ന ജലം ഇനിയും പൂർണമായി ഒഴിഞ്ഞുപോയിട്ടില്ല. കണക്കൻകടവ് അങ്കണവാടിയിൽ ചെളിയടിഞ്ഞുകയറിയത് ഡി.വൈ.എഫ്.ഐയുടെ സന്നദ്ധ പ്രവർത്തകരെത്തി ശുചീകരിച്ചു.

Leave A Comment