ഹൈസ്കൂൾ വിഭാഗം സാമൂഹ്യശാസ്ത്രമേളയിൽ മാള ഉപജില്ലക്ക് ഒന്നാം സ്ഥാനം
കുന്ദംകുളം : കുന്ദംകുളത്ത് നടന്ന തൃശൂർ ജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ സാമൂഹ്യ ശാസ്ത്രമേളയിൽ മാള ഉപജില്ലക്ക് ഒന്നാം സ്ഥാനം. കൂടാതെ,
ഹൈ സ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലെ മത്സരത്തിൽ ഓവറോൾ സെക്കന്റും മാള ഉപജില്ലക്കാണ്.
ഒപ്പം, ഈ വർഷത്തെ മാള ഉപജില്ലാ കലോത്സവം നവംബർ 9,10,11 തീയതികളിൽ കുഴിക്കാട്ടുശേരി സെന്റ് മേരിസ് സ്കൂളിൽ നടക്കും. സ്റ്റേജ് മത്സരങ്ങളുടെ രജിസ്ട്രെഷൻ നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
Leave A Comment