ചെങ്ങമനാട് പഞ്ചായത്ത് കേരളോത്സവം തുടങ്ങി
ചെങ്ങമനാട് : ഫുട്ബോൾ മത്സരത്തോടെ ചെങ്ങമനാട് പഞ്ചായത്ത് കേരളോത്സവം തുടങ്ങി. അൻവർ സാദത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് സെബ മുഹമ്മദലി അധ്യക്ഷയായി. പഞ്ചഗുസ്തി താരം സുബൈർ മാനാടത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.വി. പ്രദീഷ്, ജില്ലാ പഞ്ചായത്തംഗം എം.ജെ. ജോമി, സഹകരണ ബാങ്ക് പ്രസിഡൻറ് പി.ജെ. അനിൽ, ദിലീപ് കപ്രശ്ശേരി, അമ്പിളി ഗോപി, അമ്പിളി അശോകൻ, ഷാജൻ എബ്രഹാം, ടി.വി. സുധീഷ്, ലത ഗംഗാധരൻ എന്നിവർ പങ്കെടുത്തു.
ഇന്ന് അത്താണി എം.എ. എച്ച്.എസ്. ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരം നടക്കും.
Leave A Comment