പ്രാദേശികം

അങ്കമാലി ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു

അങ്കമാലി : കറുകുറ്റി സെയ്ന്റ് ജോസഫ് സ്കൂളിൽ നടക്കുന്ന അങ്കമാലി ഉപജില്ലാ സ്കൂൾ കലോത്സവം ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ബ്രിജിറ്റ് പതാക ഉയർത്തി. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ അധ്യക്ഷത വഹിച്ചു.

ഫാ. സേവ്യർ ആവള്ളിൽ, സിസ്റ്റർ ആനി ജോ, റെജി മാത്യു, ഷൈനി ജോർജ്, മേരി ആന്റണി, മിനി ഡേവീസ്, ജിജോ പോൾ, റാണി പോളി, റോസി പോൾ, പി. അംബിക, ഡെന്നി ജോസഫ്, ഹൃഷികേശ് വർഗീസ്, സിസ്റ്റർ സൗമ്യ തുടങ്ങിയവർ പ്രസംഗിച്ചു. എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ 119 സ്കൂളുകളിൽ നിന്നായി ഏകദേശം 4,000 കുട്ടികൾ പങ്കെടുക്കുന്നുണ്ട്. 10 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.

Leave A Comment