പ്രാദേശികം

പിക്കപ്പ് വാൻ റോഡിൽ നിന്ന് തെന്നിമാറി തൊട്ടടുത്ത മതിലിൽ ഇടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്

പട്ടേപ്പാടം: വെളയനാട് പുത്തൻചിറ റോഡിൽ കുതിരതടത്ത് പിക്കപ്പ് വാൻ റോഡിൽ നിന്ന് തെന്നിമാറി തൊട്ടടുത്ത മതിലിൽ ഇടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്. കൊടുങ്ങല്ലൂർ സ്വദേശി വിനുവിനാണ്  കൈക്ക് സാരമായി പരിക്ക് പറ്റിയത്. ഇന്ന് ഉച്ചതിരിഞ്ഞ് 2 മണിയോടെയായിരുന്നു അപകടം. എതിരെ വന്നിരുന്ന വാഹനത്തിന്‌സൈസ് കൊടുക്കവേ റോഡിന്‍റെ  വശത്തുള്ള  കുഴിയില്‍ തെന്നിയായിരുന്നു അപകടം. മുന്‍പും ഈ ഭാഗത്ത് വാഹനങ്ങള്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്.

Leave A Comment