കൊടുങ്ങല്ലൂർ ഉപജില്ലാ കലോത്സവ പ്രമോ വീഡിയോ പ്രകാശനം ചെയ്തു
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഉപജില്ലാ കലോത്സവ പ്രമോ വീഡിയോ പ്രകാശനം ചെയ്തു.
കോട്ടപ്പുറം സെൻറ് ആൻസ് ഹയർസെക്കൻഡറി സ്കൂളിൽ ഈ മാസം 15,16,17,18 തീയതികളിലായാണ് കലോത്സവം നടത്തുന്നത്. പ്രശസ്ത നർത്തകി കലാമണ്ഡലം ധനുഷ സന്യാൽ കൊടുങ്ങല്ലൂർ നഗരസഭ അധ്യക്ഷ പിയു ഷിനിജക്ക് നൽകിക്കൊണ്ട് കലോത്സവ പ്രമോ വീഡിയോ പ്രകാശനം നിർവഹിച്ചു.
പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് വി.എസ് ദിനൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൺവീനർ എൻ .സി പ്രശാന്ത് , നഗരസഭ കൗൺസിലറും പബ്ലിസിറ്റി കമ്മിറ്റി വൈസ് ചെയർമാനുമായ അനിതാ ബാബു, കൗൺസിലർ വി .എം ജോണി, സിസ്റ്റർ ഫിലോമിന എന്നിവർ സംസാരിച്ചു.
Leave A Comment