പ്രാദേശികം

നാടിന്റെ വികസനമറിയാൻ മിസോറാം സംഘം മാളയിലും അന്നമനടയിലും

മാള : മാള,അന്നമനട പഞ്ചായത്തുകളിലെ സുസ്ഥിര വികസന പ്രവർത്തനങ്ങളെ കുറിച്ചറിയാൻ മിസോറാം സംഘമെത്തി. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന നാഷണൽ കോൺഫറൻസിന്റെ ഭാഗമായാണ്  സംഘത്തിന്റെ സന്ദർശനം. പഞ്ചായത്തുകളിലെ വിവിധ പദ്ധതികളെപ്പറ്റി സംഘം ചർച്ചകൾ നടത്തി.


അന്നമനട പഞ്ചായത്തിൻറെ മികച്ച പദ്ധതികളായ
'ഓരോ വീട്ടിലും ഓരോ തറി', മികവിന്റെ കേന്ദ്രം, സ്പോർട്സ് അക്കാദമി, വിജയഭേദി എന്നിവയുടെ പ്രവർത്തനങ്ങൾ സംഘം മനസിലാക്കി. പഞ്ചായത്തിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവ. യു പി സ്കൂളിലെ 'മലർവാടി'യും സംഘം സന്ദർശിച്ചു.


മിസോറാമിലെ ഉദ്യോഗസ്ഥരായ ലാൾതൻമാവിയ റാൾട്ട്, ഡോ. എച്ച്. റോസൻഗ്പുയ, വില്ലേജ് കൗൺസിൽ മെമ്പർമാരായ ലാൾഗ്വാമി, ആർ. ലാൾബയാക്ഡികി എന്നിവരടങ്ങിയ നാലംഗസംഘമാണ് സന്ദർശനം നടത്തിയത്. 

അന്നമനട പഞ്ചായത്ത് പ്രസിഡൻ്റ് പി വി  വിനോദ്, പഞ്ചായത്ത് അംഗങ്ങൾ, വെള്ളാങ്ങല്ലുർ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സൂജൻ പൂപ്പത്തി, കില ഫാക്കൽറ്റി അംഗം ഫമിത, ട്രാൻസിലേറ്റർ മിനി തുടങ്ങിയവർ  സംഘത്തെ സ്വീകരിച്ചു.


 മാള ഗ്രാമപഞ്ചായത്തിൽ  പ്രസിഡന്റ് സിന്ധു അശോക് , വൈസ് പ്രസിഡന്റ് സാബു പോൾ എടാട്ടുകാരൻ തുടങ്ങിയവർ പ്രതിനിധികളെ സ്വീകരിച്ചു. പദ്ധതി വിശദാംശങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികാരികളുമായി പ്രതിനിധികൾ ആശയവിനിമയം നടത്തി. പഞ്ചായത്തിലെ കുടുബശ്രീ പ്രവർത്തനങ്ങൾ , അതിദരിദ്രരെ പുനരധിവസിപ്പിക്കുന്നിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവ വീഡിയോ പ്രസന്റേഷനിലൂടെ വിശദീകരിച്ചു. ശേഷം പഞ്ചായത്ത് പരിധിയിലുള്ള വിവിധ കുടുംബശ്രീ സംരംഭങ്ങൾ പ്രതിനിധികൾ സന്ദർശിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജയ ബിജു, ജിജു മാടപ്പിള്ളി , നബീസത്ത് ജലീൽ , മറ്റു മെമ്പർമാർ , ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ , കിലയിൽ നിന്നുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

Leave A Comment