മാപ്രാണത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം
ഇരിഞ്ഞാലക്കുട : മാപ്രാണത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം.മാപ്രാണം തൈവളപ്പിൽ ക്ഷേത്രത്തിന് സമീപം കുരിയാപ്പിള്ളി മാഹിന്റെ വീട്ടിലാണ് ഫ്രിഡ്ജ് പൊട്ടി തെറിച്ച് തീപിടുത്തമുണ്ടായത്.
ചൊവ്വാഴ്ച്ച വൈകീട്ട് 6 മണിയോടെയാണ് അപകടം ഉണ്ടായത്. മാഹിന്റെ അമ്മയും ഭാര്യയും കുഞ്ഞും ഈ സമയം വീട്ടിലുണ്ടായിരുന്നെങ്കില്ലും അത്ഭുതകരമായി രക്ഷപ്പെട്ടു. അടുക്കളയിൽ ഗ്യാസ് സിലിണ്ടർ പ്രവർത്തിച്ച് കൊണ്ടിരുന്ന സമയത്താണ് അപകടം നടന്നത്. അടുക്കളയിലെ ടൈലുകൾ അടക്കം പൊട്ടി വൻ നാശനഷ്ടം സംഭവിച്ചു.
ഫ്രിഡ്ജ് പൂർണ്ണമായും തകർന്നു.
ഇരിങ്ങാലക്കുട ഫയർഫോഴ്സ് സംഭവ സ്ഥലത്തെത്തി തീയണച്ചു.
Leave A Comment