കളമശ്ശേരി നഗരസഭ വർക്കിങ് ഗ്രൂപ്പ് യോഗം നടന്നു
കളമശ്ശേരി : കളമശ്ശേരി നഗരസഭ ജനകീയാസൂത്രണം 2023- 24 വാർഷിക പദ്ധതി രൂപവത്കരണത്തിനായി വർക്കിങ് ഗ്രൂപ്പ് യോഗം ചേർന്നു. ചെയർപേഴ്സൺ സീമ കണ്ണൻ ഉദ്‌ഘാടനം ചെയ്തു. വികസനകാര്യ ചെയർപേഴ്സൺ ജെസ്സി പീറ്റർ അധ്യക്ഷയായി.
വൈസ് ചെയർപേഴ്സൺ സൽമ അബൂബക്കർ, സ്ഥിരം സമിതി അധ്യക്ഷരായ എ.കെ. നിഷാദ്, അഞ്ജു മനോജ് മണി, കൗൺസിലർ ടി.എ. അസൈനാർ, മുനിസിപ്പൽ സെക്രട്ടറി പി.ആർ. ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
Leave A Comment