പ്രാദേശികം

ജലനിധി പൈപ്പ് പൊട്ടി : കോണത്തുകുന്നിൽ റോഡ് നിർമ്മാണം നിലച്ചു

കോണത്ത്കുന്ന്‌ : കൊടുങ്ങല്ലൂർ - ഷൊർന്നൂർ റോഡ് നിർമ്മാണത്തിനിടെ കോണത്തുകുന്നിൽജലനിധിയുടെ പൈപ്പ് പൊട്ടിയതിനാൽ പ്രവൃത്തികൾ നിലച്ചു. റോഡിൽ വെള്ളം കെട്ടി നിൽക്കുന്നതാണ് നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടാൻ കാരണം. ഇതോടെ വ്യാപാര സ്ഥാപനങ്ങൾക്കും, ഇതോടെ വാഹന യാത്രക്കാർക്കും, വിദ്യാർത്ഥികൾ അടക്കം ഉള്ള വഴി യാത്രക്കാരും ദുരിതത്തിലായി. റോഡ് നിർമ്മാണം നടക്കുന്ന പല ഭാഗത്തും    പൈപ്പുകൾ പൊട്ടിയ നിലയിൽ ആണ്.

 ബന്ധപ്പെട്ട അധികാരികൾ ഈ വിഷയത്തിൽ അടിയന്തരമായി   ഇടപെടണമെന്ന് നാട്ടുകാർ ആവശ്യ പ്പെട്ടു. കരൂപ്പടന്ന സ്കൂളിലേക്ക് പോകേണ്ട വിദ്യാര്ഥികളടക്കം റോഡ് പണിമൂലം നടന്നാണ് സ്കൂളിലേക്ക് എത്തുന്നത്. വെള്ളം കെട്ടികിടക്കുന്നത് മൂലം യാത്ര ദുഷ്കരമായെന്ന് പ്രദേശവാസിയായ രമേഷ് മാടത്തിങ്കൽ പരാതിപ്പെട്ടു.

Leave A Comment