പ്രാദേശികം

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ നിലപാട് തറ പുനർ നിർമ്മിച്ച് സമർപ്പിച്ചു

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ ചരിത്ര പ്രാധാന്യമുള്ള നിലപാട് തറ പുനർ നിർമിച്ച് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി നന്ദകുമാർ ഭക്ത ജനങ്ങൾക്കായി സമർപ്പിച്ചു. കോഴിക്കോടുള്ള തയ്യിൽ പി ടി ശ്രീനിവാസൻ ഏകദേശം 6 ലക്ഷം രൂപ ചിലവ് ചെയ്താണ് നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കിയത്.

മീന ഭരണി മഹോൽസവത്തിന്ന് കാവ് തീണ്ടൽ ചടങ്ങ് നടത്തുന്നതിന്ന് വലിയ തമ്പുരാൻ ഈ തറയിലിരുന്ന് പട്ടു കുട ഉയർത്തിയാണ് അനുവാദം നല്കുന്നത്. പണ്ട് കാലത്ത് രാജഭരണ സമയത്ത് തെറ്റുകുറ്റങ്ങൾക്ക് ഈ തറയിലിരുന്നാണ് വലിയതമ്പുരാൻ നിലപാട് പറയുന്നത് എന്നും ഐതീഹ്യമുണ്ട്.

സമർപ്പണ ചടങ്ങിന്ന്  വലിയ തമ്പുരാൻ  കുഞ്ഞിണ്ണിരാജ ഭദ്രദീപം കൊളുത്തി. സെക്രടറി പി ഡി ശോഭന, കൊച്ചിൻ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ സുനിൽ കർത്താ, ക്ഷേത്രം തന്ത്രി . ശങ്കരൻ നമ്പൂതിരിപ്പാട്, മാനേജർ കെ.വിനോദ് എന്നിവർ പങ്കെടുത്തു.

Leave A Comment