കുട്ടിക്കാട്ട് കുളത്തിന് ജലരക്ഷ ;നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു
പുത്തൻചിറ :പുത്തൻചിറ ഗ്രാമ പഞ്ചായത്തിൽ കുറ്റിക്കാട്ട് കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി .കെ. ഡേവീസ് ഉദ്ഘാടനം നിർവ്വഹിച്ചു.
' ജലരക്ഷ ജീവരക്ഷ പദ്ധതി 'യിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് നവീകരണ പ്രവർത്തനം.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പത്മിനി ഗോപിനാഥ്, വൈസ് പ്രസിഡണ്ട് എ.പി.വിദ്യാധരൻ , സി ഡി എസ് ചെയർപേഴ്സൺ സിനി അനിൽകുമാർ, വാർഡ് അംഗങ്ങൾ എന്നിവർ സംസാരിച്ചു.
Leave A Comment