കല്ലംകുന്ന് തീപിടിത്തം: അന്വേഷണം ആരംഭിച്ചു
ഇരിങ്ങാലക്കുട: നടവരന്പ് കല്ലംകുന്നിലുള്ള കല്ലംകുന്ന് സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള കൽപശ്രീ വെളിച്ചെണ്ണ മില്ലിലെ തീപിടിത്തത്തിന്റെ കാരണങ്ങളെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
ഇന്നലെ തൃശൂരിൽ നിന്നുള്ള ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. തൃശൂർ റൂറൽ ഫോറൻസിക് വിഭാഗത്തിലെ സയന്റിഫിക് ഓഫീസർ ജാസ്മിൻ മരിയ, രാധാകൃഷണൻ എന്നിവരാണു സ്ഥലത്തെത്തിയത്. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി വെളിച്ചെണ്ണ മില്ലിൽ നിന്നും കത്തിക്കരിഞ്ഞ ഇലക്ട്രിക്കൽ വയറുകളും മറ്റും ശേഖരിച്ചിട്ടുണ്ട്.
ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം വെളിച്ചെണ്ണമില്ലിലെ പാക്കിംഗ് യൂണിറ്റ് പ്രവർത്തിച്ചിരുന്നിടത്തു നിന്നാണു തീപിടിത്തം ഉണ്ടായത്.
ഇവിടെ നിന്നുള്ള ഷോർട്ട് സർക്യൂട്ട് ആകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് എക്സ്പല്ലറുകൾ, രണ്ട് ഫിൽട്രേഷൻ യൂണിറ്റുകൾ, മൈക്രോ ഫിൽറ്റർ, കട്ടർ, റോസ്റ്റർ, രണ്ട് കണ്‍വെയർ എന്നിവ പൂർണമായും കത്തിനശിച്ചു.
Leave A Comment