ടോറസ് ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് യുവാക്കള്‍ മരിച്ചു
ചാലക്കുടി:ചാലക്കുടി ദേശീയ പാത പോട്ടയിൽ ടോറസ് ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് 2 യുവാക്കള്‍ മരിച്ചു. ചാലക്കുടി - വെട്ടുകടവ് കരുക്കപ്പിള്ളി മാത്യു മകൻ ഷിനോജ് (24), കുന്നത്തങ്ങാടി ആലപ്പാട്ട് ജോസിന്റെ മകൻ ബ്രൈറ്റ് (23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11.45 ഓടെ പോട്ട സുന്ദരി കവലക്ക് സമീപത്തുവച്ചായിരുന്നു അപകടം.സുന്ദരികവലയിൽ നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്ക് മുന്നിൽ പോവുകയായിരുന്ന ടോറസ് ലോറിയുടെ പുറകിലിടിക്കുകയായിരുന്നു. ലോറിയിൽ തലയിടിച്ച ഷിനോജും റോഡിലേക്ക് തെറിച്ചുവീണ ബ്രൈറ്റും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പോട്ട പള്ളിയിലെ തിരുന്നാൾ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരികയായിരുന്നു ഇരുവരും
Leave A Comment