പ്രാദേശികം

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കല്ലേറ്റുംകര: ആളൂർ പഞ്ചായത്തിനു സമീപം, പോട്ട മൂന്നുപീടിക സംസ്ഥാന ഹൈവേയിൽ റോഡിനു മധ്യത്തിൽ നിർത്തിയിട്ടിരുന്ന കോൺക്രീറ്റ് മിക്സർ മെഷ്യൻ്റെ പുറകിൽ ഇടിച്ച് യുവാവ് മരിച്ചു. കല്ലേറ്റുംകര മംഗലൻ ജോഷി മകൻ ജാക്സനാണ് മരണപ്പെട്ടത്. ജനുവരി 22-ഞായറാഴ്ച്ച വൈകീട്ട് 9 മണിയോടടുത്താണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ജാക്സൻ(35) ആശുപത്രിയിലെത്തും മുമ്പേ മരണപ്പെട്ടു.

 ആളൂരിൽ നിന്നും കല്ലേറ്റുംകരയിലെ വീട്ടിലേക്കു വരുമ്പോഴാണ് അപകടമുണ്ടായത്. പഞ്ചറായതിനെ തുടർന്ന് റോഡിനു നടുവിൽ നിർത്തിയിട്ടിരുന്ന മിക്സർ മെഷ്യനു പുറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഉച്ചയോടു കൂടി പഞ്ചറായ വാഹനം നടുറോഡിൽ നിന്നും മാറ്റിയിടാൻ പലരും ആവശ്യപ്പെട്ടെങ്കിലും ഉടമസ്ഥർ വഴങ്ങിയില്ല. വണ്ടി നടുറോഡിൽ കിടക്കുന്ന വിവരം തൊട്ടടുത്തുള്ള ആളൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരെ അറിയില്ലെങ്കിലും നടപടിയുണ്ടായില്ല. നിർത്തിയിട്ടിരുന്ന വണ്ടിയുടെ പുറകിൽ ഇൻ്റി കേറ്ററോ, മറ്റു യാതൊരു അറിയിപ്പുകളും ഉണ്ടായിരുന്നില്ല. അപകടസമയത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൻ്റെ സമീപത്തുള്ള സ്ട്രീറ്റ് ലൈറ്റുകളും കത്തിയിരുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.പഞ്ചറായ ടയറിനു പകരം പുതിയ ടയറിട്ടു വണ്ടി കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.

Leave A Comment