കൊടുങ്ങല്ലൂരിൽ ഇന്ന് ഹര്‍ത്താല്‍
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ കുരുംബയമ്മയുടെ മൂലസ്ഥാന ക്ഷേത്രം അടിച്ചു തകർത്തു.ആക്രമണം നടത്തിയത് ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ മാനസിക രോഗിയായ വ്യക്തി.സംഭവത്തില്‍ പ്രതിഷേധിച്ച് കൊടുങ്ങല്ലൂർ നഗരസഭാ പ്രദേശത്ത് ഇന്ന് ഹിന്ദു ഐക്യവേദിയുടെ ഹർത്താൽ.
കൊടുങ്ങല്ലൂരിൽ കുരുംബയമ്മയുടെ മൂലസ്ഥാന ക്ഷേത്രത്തിനു നേരെ മനസികരോഗിയുടെ ആക്രമണം വിഗ്രഹവും ദീപസ്തംഭവും അടിച്ചു തകർത്തു . ആക്രമണം നടത്തിയ തിരുവനതപുരം പാറശാല സ്വദേശി രാമചന്ദ്രനെ പോലീസും നാട്ടുകാരും ചേർന്ന് പിടികൂടി . സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി കൊടുങ്ങല്ലൂർ നഗര സഭ ഹർത്താൽ പ്രഖ്യാപിച്ചു. തെക്കേ നടയിൽ പഴയ മുനിസിപ്പൽ ഓഫീസിനു സമീപമുള്ള കുരുംബമ്മയുടെ ക്ഷേത്രത്തി നു നേരെ ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ ആയിരുന്നു ആക്രമണം.
ക്ഷേത്രത്തിനകത്ത് കയറിയ അക്രമി ഇരുമ്പ് തണ്ടുകൊണ്ടു വിഹ്രഹവും ദീപസ്തംപവും അടിച്ചു തകർക്കുകയായിരുന്നു .കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം തുടങ്ങുന്നത് ഈ ക്ഷേത്രത്തിൻ്റെ നടയിൽ നിന്നാണ് . സംഭവം നാട്ടുകാർ പോലീസിൽ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയപ്പോള്‍ ക്ഷേത്രത്തിനകത്തു ഇരിക്കുകയായിരുന്ന അക്രമി രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും ഇയാളെപോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു . അക്രമി മാനസിക രോഗിയാണെന്ന് സംശയമുള്ളതായി പോലീസ് പറഞ്ഞു
Leave A Comment