നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ചു രണ്ട് പേർക്ക് പരിക്ക്
കരൂപ്പടന്ന: കരൂപ്പടന്ന പള്ളിനടയിൽ നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ മുൻഭാഗം തകർന്നു. വാഹനത്തിൽ മറ്റുയാത്രികർ ഉണ്ടായിരുന്നില്ല. വാഹനം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന മറ്റൊരു സഹായിക്കുമാണ് പരിക്കേറ്റതെന്നാണ് വിവരം.
Leave A Comment