തെങ്ങുവീണ് വീടിന്റെ ഒരു ഭാഗം തകർന്നു
കുന്നുകര : കഴിഞ്ഞദിവസം വൈകീട്ടുണ്ടായ ശക്തിയായ കാറ്റിലും മഴയിലും അയൽപക്കത്തെ പറമ്പിലെ തെങ്ങ് മറിഞ്ഞുവീണ് വീടിന്‍റെഭാഗം തകർന്നു. തെക്കേ അടുവാശ്ശേരി മലായികുന്ന് കുന്നുംപുറത്തുവീട്ടിൽ ധന്യയുടെ ഓടിട്ട വീടിന്‍റെ അടുക്കളഭാഗവും കുളിമുറിയുമാണ് തകർന്നത്. വീട്ടുകാർ ബന്ധുവിന്റെ വീട്ടിൽപോയ സമയത്തായിരുന്നു അപകടം.
കുന്നുകര പഞ്ചായത്ത്, വില്ലേജ് അധികൃതർ എന്നിവർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.
Leave A Comment