പ്രാദേശികം

കോണത്തുകുന്നിൽ ഭരണ ഘടന സംരക്ഷണ പ്രതിജ്ഞ

കോണത്തുകുന്ന് : ഭരണ ഘടനയെ അപമാനിച്ച സി. പി. എം. നേതാക്കളുടെ നടപടിയിൽ പ്രതിഷേധിച്ചു വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോണത്തുകുന്നു ജംഗ്ഷനിൽ ഭരണ ഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലി. മണ്ഡലം പ്രസിഡന്റ്‌ അയൂബ് കരൂപ്പടന്ന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കോൺഗ്രസ്‌ നേതാക്കളായ ഷംസു വെളുത്തേരി. വി. മോഹൻദാസ്. ധർമജൻ വില്ലേടത്. നസീമ നാസർ. കെ. എച്ച്. അബ്ദുൽ നാസർ. റസിയ അബു. സാബു കണ്ടതിൽ. കെ. കൃഷ്ണകുമാർ. എ. എ. മുസമ്മിൽ. സി. കെ. റാഫി.മഞ്ജു ജോർജ്. ജാസ്മിൻ ജോയ് എന്നിവർ നേതൃത്വം നൽകി.

Leave A Comment