പാറക്കടവിൽ ഒച്ചുശല്യം, പൊറുതിമുട്ടി ജനം
പാറക്കടവ് : പഞ്ചായത്തിലെ 12-ാം വാർഡിലെ കുറുമുഴുപ്പ് അമ്പലത്തിനു പിറകിലുള്ള വീടുകളിൽ ഒച്ചുശല്യം രൂക്ഷം. ചാലക്കുടിപ്പുഴയോട് ചേർന്നുള്ള പ്രദേശങ്ങളാണിവ. വീടുകളുടെ ഭിത്തികളിൽ ഒച്ചുകൾ അള്ളിപ്പിടിച്ചിരിക്കുകയാണ്.
ചിലതിന് വലിയ ഞവണിക്കയുടെ വലുപ്പമുണ്ട്. മാസങ്ങളായി ഈ ഭാഗത്തെ പറമ്പുകളിലെ കപ്പ, വാഴ, തെങ്ങ് തുടങ്ങി കാർഷികവിളകളുടെ ഇലകൾ ഇവ തിന്നുമുടിക്കുകയാണ്. രാത്രികാലങ്ങളിലാണ് ഇവ കൂട്ടമായി സഞ്ചരിച്ച് എല്ലാം നശിപ്പിക്കുന്നത്. ഇപ്പോൾ വീടുകൾക്കുള്ളിലും കടന്നുകയറുകയാണ്. ഇത്രയും ഗുരുതരമായ ഒച്ചുശല്യം ഈ പ്രദേശത്ത് ആദ്യമായാണ് കാണുന്നത്.
മാസങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന ഈ വിഷയത്തിൽ ജനപ്രതിനിധികളും ആരോഗ്യവകുപ്പും ഇടപെടുന്നില്ലന്ന് പരാതിയുണ്ട്. പ്രശ്നത്തിൽ അടിയന്തരമായി പഞ്ചായത്ത് ഇടപെടണമെന്ന് എൽ.ജെ.ഡി. ജില്ലാ പ്രസിഡൻറ് ജെയ്സൺ പാനികുളങ്ങര ആവശ്യപ്പെട്ടു.
Leave A Comment