ഫല വൃക്ഷത്തൈകൾ വിതരണം ചെയ്തു
അങ്കമാലി : അങ്കമാലി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. സംസ്ഥാന സർവ വിജ്ഞാനകോശം പബ്ലിക്കേഷൻസ് ബോർഡംഗം ഡോ. സന്തോഷ് തോമസ് വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.ജി. ബേബി അധ്യക്ഷത വഹിച്ചു.
ബോർഡംഗങ്ങളായ എം.ജെ. ബേബി, ജോസ്‌മോൻ, ഷോബി ജോർജ്, ബിജു പൗലോസ്, സെക്രട്ടറി ഇൻ ചാർജ് സീന തോമസ് എന്നിവർ പ്രസംഗിച്ചു.
Leave A Comment