സൗമിനി മണിലാൽ അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്
സൗമിനി മണിലാലിനെ തിരഞ്ഞെടുത്തു. 4 നെതിരെ 8 വോട്ടുകൾ നേടിയാണ് എൽഡിഎഫിലെ സൗമിനി വിജയിച്ചത്. ബിജെപി അംഗം തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു.
എൽഡിഎഫ് ധാരണ പ്രകാരം അവസാന മൂന്നുവർഷം സിപിഐഎമ്മിനാണ് വൈസ് പ്രസിഡൻറ് സ്ഥാനം. നിലവിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്നു സൗമിനി. പരിയാരം ഫോറസ്റ്റ് റേഞ്ച് ഓഫീസർ അരുൺ വരണാധികാരിയായിരുന്നു.
ആദ്യമായാണ് അതിരപ്പിള്ളിയുടെ പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും വനിതകളാകുന്നത്. എൽഡിഎഫ് ധാരണ പ്രകാരം കഴിഞ്ഞ മാസം 24ന് സിപിഐഎമ്മിലെ കെ.കെ റിജേഷ് പ്രസിഡൻറ് സ്ഥാനമൊഴിഞ്ഞ് സിപിഐയിലെ അഡ്വ. ആതിര ദേവരാജൻ പ്രസിഡൻറ് സ്ഥാനം ഏറ്റിരുന്നു.
അവസാന ഒരു വർഷം വീണ്ടും സിപിഐഎമ്മിനാണ് പ്രസിഡൻറ് സ്ഥാനം.
Leave A Comment