പ്രാദേശികം

കുന്നുകരയിൽ കരുതലിനൊരു കൂട് പദ്ധതി; കട്ടിളവെപ്പ് നടന്നു

കുത്തിയതോട് : കുന്നുകര ഗ്രാമപ്പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിപ്രകാരം 51 വീടുകളുടെ കട്ടിളവെപ്പ് നടന്നു. ഗ്രാമപ്പഞ്ചായത്ത് കുത്തിയതോടിൽ വാങ്ങിനൽകിയ രണ്ടേക്കർ ഭൂമിയിലാണ് കരുതലിനൊരു കൂട് എന്ന പേരിൽ 51 കുടുംബങ്ങൾക്ക് വീട്നിർമാണം ആരംഭിച്ചത്.

ത്രിതല പഞ്ചായത്തുകൾ, ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, ആലുവ അർജുന എൻറർപ്രൈസസ് ഉടമ കുഞ്ഞച്ചൻ പുതുശ്ശേരി എന്നിവരുടെ സഹായവും ഹഡ്കോ വായ്പയും ഉപയോഗിച്ചാണ് അഞ്ചരലക്ഷം രൂപ ചെലവാക്കി ഓരോ വീടും പണിയുന്നത്. 420 ചതുരശ്ര അടിയാണ് വിസ്തൃതി.

കട്ടിളവെപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രഡിഡൻറ് സൈന ബാബു ഉഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എ. അബ്ദുൾ ജബ്ബാർ, ഷിബി പുതുശ്ശേരി, സിജി വർഗീസ്, സി.എം. കാസിം, ജെയ്സൻ പാനികുളങ്ങര, ജിജി സൈമൺ തുടങ്ങിയവർ സംസാരിച്ചു.

Leave A Comment