കുന്നുകരയിൽ ബിജെപി പ്രതിഷേധ ജ്വാല തെളിച്ചു
കുന്നുകര : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സംരക്ഷിക്കുവാൻ കഴിയാത്ത സർക്കാരിനെതിരേയും കൊള്ളയടിക്ക് കൂട്ടുനിന്നവർക്കെതിരേയും ശക്തമായ നിയമ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി. കുന്നുകര പഞ്ചായത്ത് സമിതി പ്രതിഷേധ ജ്വാല തെളിച്ചു. ബി.ജെ.പി. മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
കുന്നുകര പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ.എൻ. രാജശേഖരൻ, ബൈജു ശിവൻ, കെ.സി. രാജപ്പൻ, രഘുനന്ദനൻ എന്നിവർ സംസാരിച്ചു.
Leave A Comment