കോൺഗ്രസ് 138 ചലഞ്ച് : പുത്തൻചിറയിൽ ആരംഭിച്ചു
പുത്തൻചിറ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138 ആമത് ജന്മദിനത്തോടനുബന്ധിച്ച് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ആവിഷ്കരിച്ചിട്ടുള്ള KPCC ഫണ്ട് ശേഖരണം '138 ചലഞ്ച്' പുത്തൻചിറയിലെ 31 ആം നമ്പർ ബൂത്തിൽ ആരംഭിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് വി. എം. മൊഹിയുദ്ദീൻ ശാന്തിനഗർ ജംഗ്ഷനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എംപി സോണി അധ്യക്ഷത വഹിച്ചു.
വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് ശശികുമാർ ഇടപ്പുഴ മുഖ്യ പ്രഭാഷണം നടത്തി.
കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്മാരായ കെ. എൻ. സജീവൻ, ആന്റണി പയ്യപ്പിള്ളി, ജനറൽ സെക്രട്ടറിമാരായ ടി. കെ. ജോണി, ജിജോ അരീക്കാടൻ, ഗ്രാമപഞ്ചായത്ത് അംഗം ജസ്മി സോണി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എം. എ. കൊച്ചു മൊയ്തീൻ, ജോപി മങ്കുടിയൻ, തോമസ് പാനികുളം, അനിൽ കളരിക്കൽ, ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ടോണി കണ്ണായി തുടങ്ങിയവർ സംബന്ധിച്ചു.
Leave A Comment