പ്രാദേശികം

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ചാലക്കുടി: റോഡ് മുറിച്ച് കടക്കുകയായിരുന്ന കാല്‍നടക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. സമ്പാളൂര്‍ കണ്ടാത്തുംപറമ്പില്‍ ടെറിയുടെ മകന്‍ ജോസഫ് ഷെറോണ്‍ ബിവേര(22)ആണ് മരിച്ചത്.

ചൊവ്വ  ഉച്ചതിരിഞ്ഞ് 3.45ഓടെ അന്നനാട് തുമ്പുമുറിപാലത്തിന് സമീപമായിരുന്നു സംഭവം. സംസ്‌ക്കാരം ബുധന്‍ വൈകീട്ട് 3.30ന് സമ്പാളൂര്‍ സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ പള്ളി  സെമിത്തേരിയില്‍.

Leave A Comment