മാള വടമയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു : രണ്ടുപേർക്ക് പരിക്ക്
മാള: മാള വടമയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ബൈക്ക് യാത്രികരായ പുളിയിലക്കുന്ന് സ്വദേശി വിഷ്ണു, ആഷിക് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ വിദഗ്ദ ചികിത്സക്കായി അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി.
മാള പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Leave A Comment