പ്രാദേശികം

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

ചാലക്കുടി :പരിയാരം സിഎസ്ആര്‍ വളവില്‍  നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് വഴിയാത്രക്കാരിയും കാര്‍ യാത്രികയും മരിച്ചു.ഇന്ന് പുലര്‍ച്ചെയാണ് അപകടം
കാര്‍ യാത്രികയായ കൊന്നക്കുഴി കരിപ്പായി തോമസ് ഭാര്യ ആനി(57) വഴിയാത്രക്കാരി പരിയാരം ചില്ലായി ദേവസ്സി ഭാര്യ അന്നു (72)  ) എന്നിവരാണ് മരിച്ചത് . കാര്‍ ഓടിച്ചിരുന്ന കൊന്നക്കുഴി കരിപ്പായി തോമസിന് ഗുരുതരമായി പരിക്കേറ്റു.

 പള്ളിയിലേക്ക് പോവുകയായിരുന്ന അന്നു   സിഎസ്ആര്‍ കടവിന് സമീപം   റോഡ് മുറിച്ച് കടക്കുന്നതിനിടെ മുരിങ്ങൂര്‍ പള്ളിയിലേക്ക് പോവുകയായിരുന്ന തോമസും ആനിയും സഞ്ചരിച്ചിരുന്ന കാര്‍  ഇടിക്കുകയായിരുന്നു . തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ വഴിയോരത്തെ മരത്തിലിടിച്ചാണ് നിന്നത്. നാട്ടുകാരെത്തി അപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിച്ചെങ്കിലും . ഇരുവരും മരിച്ചു.

Leave A Comment