പക്ഷികളുടെ ദാഹമകറ്റാൻ പോലീസ്
ആലുവ : ആലുവ പോലീസ് ലൈബ്രറി 'പറവകൾക്ക് നീർക്കുടം' എന്ന പദ്ധതി ആരംഭിച്ചു. വേനൽച്ചൂടിൽ ദാഹിച്ച് വലയുന്ന പക്ഷികൾക്കായി ആലുവ നഗരത്തിലെ ഗവ. ഓഫീസുകളിൽ ദാഹജലം വെയ്ക്കുന്നതിന്ന് സൗജന്യമായി മൺപാത്രങ്ങൾ വിതരണം ചെയ്തു.
ആലുവ മുപ്പത്തടം സ്വദേശിയും പക്ഷിസ്നേഹിയുമായ ശ്രീമൻ നാരായണന്റെ സഹകരണതോടെ ആണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. സജി മർക്കോസ് പദ്ധതി ഉദ്ഘാടനം ചെയ്തു. പോലീസ് ലൈബ്രറി പ്രസിഡന്റ് കെ.ആർ. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് വത്സല, ഡി.സി.ആർ.ബി. ഡി.വൈ.എസ്.പി. വി. രാജീവ്, എ.പി.പി. ഉണ്ണികൃഷ്ണൻ, കെ.പി.എ. ജില്ലാ സെക്രട്ടറി അജിത്കുമാർ, ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. മഞ്ജു ദാസ് എന്നിവർ സംസാരിച്ചു.
Leave A Comment