പ്രാദേശികം

എ.കെ.പി.എ. അങ്കമാലി മേഖലാ സമ്മേളനം

അങ്കമാലി : ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ (എ.കെ.പി.എ.) അങ്കമാലി മേഖലാ സമ്മേളനവും തിരിച്ചറിയിൽ കാർഡ് വിതരണവും നടന്നു. ജില്ലാ പ്രസിഡന്റ് സജി മാർവൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഡേവിസ് പുല്ലൻ അധ്യക്ഷത വഹിച്ചു. ജില്ലയിൽ മികച്ചവിജയം നേടിയ മേഖലാ ക്രിക്കറ്റ് ടീം അംഗങ്ങളെ ജില്ലാ നിരീക്ഷകൻ ബാബു പുലിക്കോട്ടിൽ അവാർഡ് നൽകി അനുമോദിച്ചു. ജില്ലാ സെക്രട്ടറി രജീഷ്, മേഖലാ ഭാരവാഹികളായ കെ.വി. ജൈമോൻ, ടി.എസ്. ദിലീപ്, എ.എസ്. സുഭാഷ്, ടി.ടി. ഡെന്നി, സി.എസ്. സന്ദീപ് എന്നിവർ സംസാരിച്ചു.

Leave A Comment