പീഡാനുഭവ സ്മരണയിൽ ദുഃഖവെള്ളി ആചരിക്കുന്നു
മാള: യേശുക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും അനുസ്മരിച്ച് ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. വിവിധ പള്ളികളിൽ രാവിലെ തന്നെ ശുശ്രൂഷകൾ ആരംഭിച്ചു.
കുരിശിന്റെ വഴി, പീഡാനുഭവ പ്രാർഥനകൾ, ആരാധന, പള്ളിക്കു ചുറ്റുമുള്ള പ്രദക്ഷിണം, കുരിശ് വന്ദം, കബറടക്കം തുടങ്ങി നേർച്ച കഞ്ഞിയോടെയാകും പള്ളികളിൽ ശുശ്രൂഷകൾ അവസാനിക്കുക.
വിവിധ തീർഥാടന കേന്ദ്രങ്ങളിലേക്ക് രാത്രി മുതൽ തന്നെ വിശ്വാസികളുടെ ഒഴുക്കാണ്.
Leave A Comment