കാട്ടൂരില്‍ മീനുകള്‍ ചത്തനിലയില്‍
കാട്ടൂർ: വിളവെടെപ്പിന് തയ്യാറായ കരിമീന്‍ കുളത്തിലെ മീനുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍. കാട്ടൂര്‍ പയന്‍ കടവിന് സമീപം താടിക്കാരന്‍ വിന്‍സെന്റിന്റെ മീന്‍കുളത്തിലെ കരിമീനുകള്‍ ആണ് ചത്ത നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് മീനുകള്‍ കുളത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്.16 സെന്റിലുള്ള കുളത്തില്‍ 500 കിലോയോളം മീനുകള്‍ ഉണ്ടായിരുന്നതായി വിന്‍സെന്റ് പറഞ്ഞു.വലയിട്ടും മറ്റും കുളം സംരക്ഷിച്ചിരുന്നതായും ഫിഷറിസ് വകുപ്പിലും പോലീസിലും പരാതി നല്‍കിയിട്ടുണ്ടെന്ന് വിന്‍സെന്റ് പറഞ്ഞു. ഈസ്റ്റര്‍ അവധി കഴിഞ്ഞ് മീനിന്റെയും കുളത്തിലെ വെള്ളത്തിന്റെയും സാമ്പിളുകള്‍ എറണാകുളത്തുള്ള ലാബില്‍ പരിശോധനയ്ക്ക് അയച്ച് ഫലം ലഭിച്ചാല്‍ മാത്രമേ കുളത്തില്‍ ആരെങ്കില്ലും വിഷം കലര്‍ത്തിയതാണോ എന്നതുള്‍പെടുയുള്ള സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാവു.
Leave A Comment