പ്രാദേശികം

ഇതരസംസ്ഥാന തൊഴിലാളിയുടെ ഭാര്യ മാളയിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ

മാള: ഇതര സംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മാളയിലെ ഹോട്ടൽ തൊഴിലാളിയായ ബംഗാൾ സ്വദേശിയുടെ ഭാര്യയെയാണ് സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗാൾ സ്വദേശി ഈസ്റ്റ് മിഡ്‌നപ്പൂർ നിവാസി പ്രൊതിമ അലോക് (24) ആണ് മരിച്ചത്.

 കുടുംബ വഴക്കാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സൂചന. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികളിലേക്കായി തൃശ്ശൂരിലേക്ക് മാറ്റി.

Leave A Comment