ആലുവയില്‍ ഒന്നര വയസുള്ള കുഞ്ഞിനേയും കൊണ്ട് യുവതി തീവണ്ടിയ്ക്ക് മുന്നിലേക്ക് ചാടി
ആലുവ: ആലുവയില്‍ ട്രെയിന്‍ തട്ടി അമ്മയും മകളും മരിച്ചു. എറണാകുളം ചൊവ്വര സ്വദേശി ഷീജയും മകളുമാണ് മരിച്ചത്. അമ്മയും മകളും ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നെന്നാണ് വിവരം. രാവിലെ 11.30ഓടെയാണ് സംഭവം നടന്നത്. ഷീജയ്ക്ക് 36 വയസും മകള്‍ക്ക് ഒന്നര വയസുള്ള ഷീജയുടെ ഭര്‍ത്താവ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ആത്മഹത്യ ചെയ്തത്. അതിന്റെ മനോവിഷമത്തില്‍ ഷീജ ആത്മഹത്യ ചെയ്തത് ആകാമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
Leave A Comment