ഇരിങ്ങാലക്കുട വിക്റ്ററി എഞ്ചിനീയറിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് വാര്‍ഷികാഘോഷം നടത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വിക്റ്ററി എഞ്ചിനീയറിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൂന്നാമത് ആര്‍ട്ട്സ് ആന്‍ഡ് ആനുവല്‍ സെലിബ്രേഷന്‍ നടന്നു. ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്‍മാന്‍ ടി.വി.ചാര്‍ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിക്ടറി ഗ്രൂപ്പ് ഇന്‍സ്റ്റിട്ട്യൂഷന്‍ എംഡി പ്രശാന്ത് മേനോന്‍ അദ്ധ്യക്ഷത വഹിച്ചു.പിന്നണി ഗായിക ദുര്‍ഗ്ഗ വിശ്വനാഥ് മുഖ്യാതിഥി ആയിരുന്നു.
വൈസ് ചെയര്‍പേഴ്സന്‍ ടി.വി.ചാര്‍ളി ബെസ്റ്റ് ട്രെയിനി അവാര്‍ഡ് വിതരണവും കൂടല്‍ മാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പ്രദീപ് മേനോന്‍ നൂറു ശതമാനം ഹാജര്‍ നേടിയ വ്യക്തിക്കുള്ള സമ്മാനവും വിതരണം ചെയ്തു. ചലച്ചിത്ര പിന്നണി ഗായിക ദുര്‍ഗ്ഗ വിശ്വനാഥ് ഓണ്‍ ജോബ് ഡിസ്റ്റിബ്യൂഷന്‍ വിതരണം നിര്‍വ്വഹിച്ചു. കലാ പ്രതിഭകള്‍ക്ക് വിക്ടറി കീരാംകുളങ്ങര ഐടിഐ പ്രിന്‍സിപ്പല്‍ ഹരിത പ്രശാന്ത് പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ഇരിങ്ങാലക്കുട വിക്റ്ററി എഞ്ചിനീയറിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് ജനറല്‍ കണ്‍വീനര്‍ പി.ജെ.തോമസ് പ്രന്‍സിപ്പല്‍ ടി.എ. ഷാജന്‍, എന്നിവര്‍ സംസാരിച്ചു.
Leave A Comment