പ്രാദേശികം

എറിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി റേഷൻ കട ധർണ്ണ സംഘടിപ്പിച്ചു

എറിയാട്: ദിവസങ്ങളായി തുടരുന്ന ഈപോസ് മെഷിൻ തകരാർ പരിഹരിച്ച് റേഷൻ വിതരണം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് എറിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി റേഷൻ കട ധർണ്ണ സംഘടിപ്പിച്ചു.  യു.ഡി.എഫ്. കൈപ്പമംഗലം നിയോജക മണ്ഡലം കൺവീനർ പി.എസ്.മുജീബ് റഹ്മാൻ  ധർണ്ണ ഉൽഘാടനം ചെയ്തു.

 മണ്ഡലം പ്രസിഡൻ്റ് സി.പി.തമ്പി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.കെ.മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ കെ.എസ് രാജീവൻ, സലിം കൈപ്പമംഗലം, സി.എം.മൊയ്തു, എ.കെ.അബ്ദുൽ അസീസ്, ബഷീർ കൊണ്ടാംമ്പുള്ളി, ഇ.എ.നജീബ്, ടി.എ.നിസാർ,മണ്ഡലം വൈസ് പ്രസിഡൻറ് എ .ഐ .ഷുക്കൂർ , ടി.എ.അജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. 

Leave A Comment